Monday, May 20, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് മകളെ പെണ്ണുകാണാനെത്തിയ യുവാവ് അമ്മയുടെ സ്വർണമാല പൊട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു, നാട്ടുകാർ പിടികൂടി...

മലപ്പുറത്ത് മകളെ പെണ്ണുകാണാനെത്തിയ യുവാവ് അമ്മയുടെ സ്വർണമാല പൊട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു, നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

chanakya news
-Advertisements-

മലപ്പുറം : തിരൂരിൽ മകളെ പെണ്ണ് കാണാനെത്തിയ യുവാവ് അമ്മയുടെ സ്വർണമാല കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പട്ടര്പറമ്പ് കാളാട് സ്വദേശി അഷറഫ് (49) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

കൊട്ടേക്കാട് സ്വദേശിനി സരസ്വതിയുടെ മകളെ പെണ്ണ് കാണാനെത്തിയ അഷറഫ് കുടിക്കാൻ വെള്ളം വേണമെന്ന് ആവിശ്യപ്പെട്ട് വീടിനകത്ത് കയറുകയും വെള്ളം കുടിക്കുന്നതിനിടെ സരസ്വതിയുടെ കഴുത്തിലെ രണ്ട് പവന്റെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സരസ്വതി ബഹളംവെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തടഞ്ഞ് നിർത്തി പോലീസിൽ ഏൽപ്പിച്ചു.

അതേസമയം തിരൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സരസ്വതിയുടെ മകളെ പെണ്ണുകാണുന്നതിനായി അഷറഫ് സുഹൃത്തിനൊപ്പം നേരത്തെ വീട്ടിൽ എത്തിയിരുന്നു. വീട്ടിൽ സരസ്വതി തനിച്ച് ആണെന്ന് മനസിലാക്കിയാണ് പെണ്ണ് കാണാനെന്ന വ്യാജേന അഷറഫ് വീണ്ടും എത്തിയത്.

English Summary : man steals old womans two sovereign gold chain

-Advertisements-