Friday, May 17, 2024
-Advertisements-
KERALA NEWSപാപ്പാൻ അവധിയായതിനാൽ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിക്കുകയായിരുന്നു രതീഷ് ; ഗുരുവായൂരിൽ ആനയുടെ കുത്തേറ്റ് യുവാവിന്...

പാപ്പാൻ അവധിയായതിനാൽ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിക്കുകയായിരുന്നു രതീഷ് ; ഗുരുവായൂരിൽ ആനയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

chanakya news
-Advertisements-

തൃശൂർ : ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. ഗുരുവായൂർ സ്വദേശിയും ആനയുടെ രണ്ടാം പാപ്പാനുമായ രതീഷ് ആണ് മരിച്ചത്. കൊമ്പൻ രാജശേഖരന്റെ കുത്തേറ്റാണ് രതീഷ് കൊല്ലപ്പെട്ടത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒന്നാം പാപ്പാൻ അവധിയായതിനാൽ രണ്ടാം പാപ്പനായ രതീഷ് ആനയ്ക്ക് വെള്ളം നൽകുകയായിരുന്നു. ഇതിനിടെ പ്രകോപിതനായ ആന ആക്രമിക്കുകയായിരുന്നു. എഴുന്നള്ളത്തുകളിൽ നിന്നും നേരത്തെ ഈ ആനയെ ഒഴിവാക്കി നിർത്തിയിരുന്നു.

English Summary : man was killed by an elephant in guruvayur

-Advertisements-