Monday, May 20, 2024
-Advertisements-
KERALA NEWSബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ദമ്പതിമാർ ഉൾപ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ദമ്പതിമാർ ഉൾപ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

വയനാട് : സുൽത്താൻ ബത്തേരിയിൽ മാരക മയക്കുമരുന്നുമായി ദമ്പതിമാർ ഉൾപ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ യൂസഫലി (26), ഇയാളുടെ ഭാര്യ ആയിഷ നിഹാല (22) നല്ലളം സ്വദേശി ഫിറോസ് ഖാൻ (31), കണ്ണൂർ കക്കാട് സ്വദേശി നദീർ (26) എന്നിവരാണ് അറസ്റ്റിലായത്. മുത്തങ്ങയിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഘം അറസ്റ്റിലായത്.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് കാറിൽ എംഎഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം അറസ്റ്റിലായത്. കാറിന്റെ മുകൾഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 156 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കാറിൽ നിന്ന് ത്രാസും കവറുകളും പോലീസ് കണ്ടെടുത്തു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം അറസ്റ്റിലായത്.

English Summary : mdma husband and wife arrested in wayanad

-Advertisements-