Monday, May 20, 2024
-Advertisements-
KERALA NEWSKasaragod Newsവാടക ക്വട്ടേഴ്‌സിൽ അസമയമങ്ങളിൽ യുവാക്കൾ വന്ന് പോകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യുവതിയെ നിരീക്ഷിച്ച് വരികയായിരുന്നു ;...

വാടക ക്വട്ടേഴ്‌സിൽ അസമയമങ്ങളിൽ യുവാക്കൾ വന്ന് പോകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യുവതിയെ നിരീക്ഷിച്ച് വരികയായിരുന്നു ; മാരക മയക്ക് മരുന്നുമായി യുവതി അറസ്റ്റിൽ

chanakya news
-Advertisements-

കാസറഗോഡ് : മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവതി അറസ്റ്റിൽ. കാസർഗോഡ് സ്വദേശിനി എസ് റംസൂണ (35) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ കാസർഗോഡ് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്.

വാടക ക്വട്ടേഴ്‌സിൽ അസമയമങ്ങളിൽ യുവാക്കൾ വന്ന് പോകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എക്സൈസ് രഹസ്യമായി യുവതിയെ നിരീക്ഷിച്ച് വരികയായിരുന്നു. വാടക ക്വട്ടേഴ്‌സിൽ താമസിക്കുന്ന യുവതിയുടെ പക്കൽ നിന്നും 9.21 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു.

സംഭവത്തിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം യുവതിക്കെതിരെ കേസെടുക്കുകയും കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഹൊസ്ദുർഗ് വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.

English Summary : woman arrested with mdma

-Advertisements-