Sunday, May 5, 2024
-Advertisements-
KERALA NEWSKannur Newsഅമ്മയുടെ കൈയ്യിൽ നിന്ന് മുടി മുറിക്കാൻ നൂറു രൂപ വാങ്ങിയാണ് കുട്ടി പോയത് ; രണ്ടാഴ്ച...

അമ്മയുടെ കൈയ്യിൽ നിന്ന് മുടി മുറിക്കാൻ നൂറു രൂപ വാങ്ങിയാണ് കുട്ടി പോയത് ; രണ്ടാഴ്ച മുൻപ് കണ്ണൂരിൽ നിന്നും കാണാതായ പതിനാറുകാരനെ ബെംഗളൂരുവിൽ നിന്നും കണ്ടെത്തി

chanakya news
-Advertisements-

കണ്ണൂർ : കക്കാട് നിന്നും കാണാതായ പതിനാറുകാരനെ ബംഗളൂരുവിൽ നിന്നും കണ്ടെത്തി. കണ്ണൂർ കക്കാട് സ്വദേശി മുഹമ്മദ് ഷസിൻ (16) നെയാണ് കണ്ടെത്തിയത്. ഈ മാസം പതിനേഴാം തീയതിയാണ് കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ജൂലൈ പതിനേഴിന് രാവിലെ മുടി മുറിക്കാനായി വീട്ടിൽ നിന്നും നൂറ് രൂപ വാങ്ങിയാണ് കുട്ടി വീട്ടിൽ നിന്നും പോയത്. വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. രണ്ടാഴ്ചയോളമായി പോലീസ് കുട്ടിയെ അന്വേഷിച്ച് വരികയായിരുന്നു.

സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. സുഹൃത്തുക്കളുടെ വീടുകളിൽ അന്വേഷിച്ചെങ്കിലും കുട്ടി സുഹൃത്തുക്കളുടെ അടുത്തും പോയിരുന്നില്ല. എന്നാൽ മുടിവെട്ടാൻ പോയ കുട്ടി മുടിവെട്ട് കടയിലും എത്തിയിരുന്നില്ല. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കുട്ടിയെ ബംഗളൂരുവിൽ നിന്നും കണ്ടെത്തുകയായിരുന്നു.

English Summary : missing student muhammed shasin found begaluru

-Advertisements-