Monday, May 20, 2024
-Advertisements-
KERALA NEWS11 വർഷങ്ങൾക്ക് മുൻപ് മലപ്പുറത്ത് നിന്ന് കാണാതായ യുവതിയെ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി

11 വർഷങ്ങൾക്ക് മുൻപ് മലപ്പുറത്ത് നിന്ന് കാണാതായ യുവതിയെ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി

chanakya news
-Advertisements-

മലപ്പുറം : പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് കുറ്റിപ്പുറത്ത് നിന്നും കാണാതായ യുവതിയെയും കുഞ്ഞിനേയും കണ്ടെത്തി. ബാംഗ്ലൂരിൽ വാടക വീട്ടിൽ കുടുംബമായി താമസിച്ച് വരികയായിരുന്ന യുവതിയെയാണ് പോലീസ് കണ്ടെത്തിയത്. വര്ഷങ്ങളായി കണ്ടെത്താൻ കഴിയാത്ത മിസിംഗ് കേസുകളിലെ ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.

കുറ്റിപ്പുറത്ത് നിന്നും കാണാതായ യുവതിയും കുട്ടിയും ബാംഗ്ലൂരിലെ വാടക വീട്ടിൽ കുടുംബമായി താമസിക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ തിരൂർ ജെ.എം.സി.എം കോടതിയിൽ ഹാജരാക്കി.

English Summary : Missing woman from Malappuram found in Bangalore

-Advertisements-