Friday, May 3, 2024
-Advertisements-
SPORTSCricketബിജെപി നേതാവിന്റെ വീട്ടിൽവെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ; ക്രിക്കറ്റ് താരം മുഹമ്മദ് ഷമി...

ബിജെപി നേതാവിന്റെ വീട്ടിൽവെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ; ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന

chanakya news
-Advertisements-

ന്യുഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നും മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്‌ഷായുമായുള്ള അടുപ്പമാണ് വാർത്തകൾക്ക് പിന്നിലെന്നാണ് വിവരം.

കഴിഞ്ഞ ദിവസങ്ങളിൽ മുഹമ്മദ് ഷമി അമിത് ഷായ്‌ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ബിജെപി നേതാവ് അനിൽ ബലൂനിയുടെ ഡൽഹിയിലുള്ള വീട്ടിൽ നടന്ന ഈഗാസ് ആഘോഷത്തിൽ മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് ഷമി ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.

ഇന്ത്യയുടെ ലോകകപ്പ് തോൽവിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡ്രസിംഗ് റൂമിലെത്തി ക്രിക്കറ്റ് താരങ്ങളെ ആശ്വസിപ്പിച്ചിരുന്നു. മുഹമ്മദ് ഷമിയെ മോദി കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രങ്ങളും ഷമി സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു.

English Summary ; muhammed shami joins bjp

-Advertisements-