Saturday, May 4, 2024
-Advertisements-
KERALA NEWSപാലക്കാട് തൃത്താലയിൽ കൊ,ല്ലപ്പെട്ട അൻസാറിന്റെ സുഹൃത്ത് കബീറിനേയും കൊ,ല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ഇരുവരുടേയും സുഹൃത്ത് മുസ്തഫയെ...

പാലക്കാട് തൃത്താലയിൽ കൊ,ല്ലപ്പെട്ട അൻസാറിന്റെ സുഹൃത്ത് കബീറിനേയും കൊ,ല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ഇരുവരുടേയും സുഹൃത്ത് മുസ്തഫയെ പോലീസ് കസ്റ്റഡിയിലെടുത്തു

chanakya news
-Advertisements-

പാലക്കാട് : തൃത്താലയിൽ വെട്ടേറ്റ് മരിച്ച യുവാവിന്റെ സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി വെട്ടേറ്റ് മരിച്ച അൻസാർ (25) ന്റെ സുഹൃത്ത് കബീർ (27) ന്റെ മൃതദേഹമാണ് ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തിയത്. അൻസാർ കൊല്ലപ്പെട്ടതിന് സമാനമായി കഴുത്ത് മുറിച്ച നിലയിലാണ് കബീറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഇരുവരുടേയും സുഹൃത്തായ മുസ്തഫയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി രക്തക്കറ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിൽ രക്തക്കറ പലയിടത്തായി കണ്ടെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇതിനിടെ കഴുത്ത് മുറിഞ്ഞ നിലയിൽ അൻസാർ പട്ടാമ്പി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ ചികിത്സ ആരംഭിക്കുന്നതിന് മുൻപ് അൻസാർ മരണപെട്ടു. മരിക്കുന്നതിന് മുൻപ് സുഹൃത്തുക്കളാണ് ആക്രമിച്ചതെന്ന് അൻസാർ ആശുപത്രി അധികൃതർക്ക് മൊഴി നൽകിയിരുന്നു.

അൻസാറിനൊപ്പമായുണ്ടായ സുഹൃത്ത് കബീറിനെ പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് കരിമ്പനക്കടവിന് സമീപം ഭാരതപ്പുഴയിൽ നിന്നും കബീറിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട അൻസാറും,കബീറും,മുസ്തഫയും ചേർന്ന് ഭാരതപ്പുഴയിൽ മീൻ പിടിക്കാൻ എത്തിയതായിരുന്നു. ഇതിനിടെയാണ് കൊലപാതകം നടന്നത്. അതേസമയം കൊലപാതകം ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല. പോലീസ് കസ്റ്റഡിയിലെടുത്ത മുസ്തഫയെ ചോദ്യം ചെയ്തുവരികയാണ്.

English Summary : murder at thrithala palakkad

-Advertisements-