Sunday, May 5, 2024
-Advertisements-
KERALA NEWSമിയ ഖലീഫയ്ക്ക് മുസ്ലിം ലീഗിൽ അംഗത്വം നൽകിയിട്ടില്ല ; നടന്നത് സൈബർ ആക്രമണം, വിശദീകരണവുമായി ലീഗ്...

മിയ ഖലീഫയ്ക്ക് മുസ്ലിം ലീഗിൽ അംഗത്വം നൽകിയിട്ടില്ല ; നടന്നത് സൈബർ ആക്രമണം, വിശദീകരണവുമായി ലീഗ് നേതൃത്വം

chanakya news
-Advertisements-

തിരുവനന്തപുരം : മിയ ഖലീഫ മുസ്ലിം ലീഗിൽ അംഗത്വം നേടിയ സംഭവത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് രംഗത്ത്. തിരുവനന്തപുരം ജില്ലയിലെ ലീഗിന്റെ അംഗത്വ പട്ടികയിലാണ് മമ്മുട്ടിക്കും,ആസിഫ് അലിക്കും, ഷാരൂഖ് ഖാനും പിന്നാലെ പോൺ താരം മിയ ഖലീഫയും ഉൾപ്പെട്ടത്. മെമ്പർഷിപ്പുമായി ബന്ധപ്പെട്ട ആപ്പ് ദുരുപയോഗം ചെയ്തതാണ് ഇതിന് പിന്നിലെന്നാണ് ലീഗിന്റെ വിശദീകരണം.

മുസ്ലിം ലീഗിനെതിരെ നടന്ന സൈബർ ആക്രമണമാണ് ഇതെന്ന് ലീഗ് നേതൃത്വം പറയുമ്പോൾ മുസ്ലിം ലീഗിന്റെ അംഗ സംഖ്യ പെരുപ്പിച്ച് കാണിക്കാൻ നടത്തിയ ശ്രമമാണ് ഇതെന്നാണ് ഉയരുന്ന ആക്ഷേപം. തിരുവനന്തപുരം നേമം മണ്ഡലത്തിലാണ് മിയ ഖലീഫ ലീഗിന്റെ അംഗത്വ പട്ടികയിൽ ഉൾപ്പെട്ടത്. അതേസമയം അംഗത്വ പട്ടികയിൽ പിഴവ് സംഭവിച്ചത് അന്വേഷിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

ഡിസംബർ 31 വരെയാണ് ലീഗിന്റെ അംഗത്വ വിതരണം നടന്നത്. വീടുകൾ സന്ദർശിച്ച് അംഗത്വ വിതരണം നടത്താനാണ് പാർട്ടി നേതൃത്വം ആവിശ്യപെട്ടിരുന്നത്. വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന അംഗത്വ വിതരണത്തിന്റെ വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യാനും നിർദേശമുണ്ടായിരുന്നു. ഇത്തരത്തിൽ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്ത അംഗത്വ വിവരങ്ങളിലാണ് സിനിമ താരങ്ങളുടെ വിവരങ്ങളും ഉൾപ്പെട്ടതായി കണ്ടെത്തിയത്.

English SUmmary : muslim league about mia khalifa membership

-Advertisements-