Saturday, May 4, 2024
-Advertisements-
KERALA NEWSരാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികൾ സ്കൂളിലെത്തിയില്ല ; പാലക്കാട് നാല് വിദ്യാർത്ഥികളെ കാണാതായി

രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികൾ സ്കൂളിലെത്തിയില്ല ; പാലക്കാട് നാല് വിദ്യാർത്ഥികളെ കാണാതായി

chanakya news
-Advertisements-

പാലക്കാട് : സ്കൂളിലേക്ക് പോയ നാല് എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളെ കാണാതായതായി പരാതി. ഒറ്റപ്പാലം സ്വദേശികളായ വിദ്യാർത്ഥികളെയാണ് കാണാതായിരുന്നത്. രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തിയിരുന്നില്ല. വിദ്യാർത്ഥികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ നാല് വിദ്യാർത്ഥികളും സ്‌കൂളിൽ എത്തിയിരുന്നില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതേസമയം വിദ്യാർത്ഥികൾ ഒറ്റപ്പാലം റയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയതായി കണ്ടെത്തിയിട്ടുണ്ട്.

വളയാറിലേക്കാണ് വിദ്യാർത്ഥികൾ നാലുപേരും ടിക്കറ്റ് എടുത്തിരിക്കുന്നതെന്ന വിവരത്തെ തുടർന്ന് വാളയാർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിദ്യാർത്ഥികളെ കണ്ടെത്താനായില്ല. റയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

English Summary : Palakkad four students missing

-Advertisements-