Saturday, May 11, 2024
-Advertisements-
KERALA NEWSKannur Newsരാജ്യത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ആപത്ത് ; എത്ര പണം വാരിയെറിഞ്ഞാലും കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും...

രാജ്യത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ആപത്ത് ; എത്ര പണം വാരിയെറിഞ്ഞാലും കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

chanakya news
-Advertisements-

കണ്ണൂർ : രാജ്യത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ആപത്താണെന്നും പിന്നീട് ദുഖിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മതരാഷ്ട്രം സ്ഥാപിക്കുകയാണ് ബിജെപി ലക്ഷ്യമെന്നും കണ്ണൂരിൽ നടന്ന എൽഡിഎഫ് കുടുംബ യോഗത്തിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹമുള്ളവർ ചേർന്ന് ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകിയിട്ടുണ്ടെന്നും അതിലൂടെ ബിജെപിയുടെ തുടർഭരണ സാധ്യത ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.

ഭരണത്തുടർച്ച അസാധ്യമാണെന്ന തിരിച്ചറിവിലേക്ക് ബിജെപി എത്തിയിട്ടുണ്ട് അതിനാലാണ് പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യംവെച്ച് നടക്കുന്ന ഇഡി റെയ്ഡ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു ആർഎസ്എസ് രാജ്യത്തിൻറെ ഏകീകൃത നില തകർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലെ പോലെ കേരളം ബിജെപിക്ക് ഏതെങ്കിലും തരത്തിൽ വേരോട്ടത്തിന് കഴിയുന്ന നാടല്ല. എത്ര പണം വാരിയെറിഞ്ഞാലും കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും ഇരുപത് സീറ്റിൽ ഒരെണ്ണം പോലും വിജയിക്കാൻ കഴിയില്ലെന്ന് ബിജെപിക്ക് തന്നെ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary : pinarayi vijayan about bjp

-Advertisements-