Wednesday, May 1, 2024
-Advertisements-
KERALA NEWSഇടിയുടെ ആഘാതത്തിൽ അഖിൽ ബസിനടിയിലേക്കും ആൻമരിയ എതിർവശത്തേക്കും തെറിച്ച് വീഴുകയായിരുന്നു ; ബൈക്കിൽ സ്കൂൾ ബസ്...

ഇടിയുടെ ആഘാതത്തിൽ അഖിൽ ബസിനടിയിലേക്കും ആൻമരിയ എതിർവശത്തേക്കും തെറിച്ച് വീഴുകയായിരുന്നു ; ബൈക്കിൽ സ്കൂൾ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മ,രിച്ചു

chanakya news
-Advertisements-

കൊച്ചി : സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കടവന്ത്ര സ്വദേശി അഖിൽ ഫ്രാൻസിസ് മാർട്ടിൻ (21) ആണ് മരിച്ചത്. സഹോദരിക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരി ആൻമരിയയെ മെഡിക്കൽ ട്രസ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി നേവൽബേസിന് സമീപം കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ സഹോദരിയെ സ്കൂളിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു അഖിൽ ഫ്രാൻസിസ്. ഇതിനിടെ എതിർ ദിശയിൽ നിന്നും വന്ന സ്കൂൾ ബസ് ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ അഖിൽ ഫ്രാൻസിസ് ബസിനടിയിലേക്കും ആൻമരിയ എതിർ വശത്തേക്കും തെറിച്ച് വീഴുകയായിരുന്നു. ബസിനടിയിൽപെട്ട അഖിൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആൻമരിയയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എംഇഎസ് കോളേജിലെ ബിഎ വിദ്യാർത്ഥിയാണ് മരിച്ച അഖിൽ ഫ്രാൻസിസ്. മുണ്ടംവേലി സാന്റ് മരിയ സ്‌കൂളിലെ പ്ലസ് വവൺ വിദ്യാർത്ഥിനിയാണ് ആൻമരിയ.

English Summary : student dies as bike collides with school bus kochi

-Advertisements-