Sunday, May 5, 2024
-Advertisements-
KERALA NEWSജംഷീറുമായി വഴക്കിട്ട ലോറി ഡ്രൈവർ ലോറി വേഗത്തിൽ മുന്നോട്ട് എടുക്കുകയായിരുന്നു ; ഗതാഗത കുരുക്ക് മാറ്റാനായി...

ജംഷീറുമായി വഴക്കിട്ട ലോറി ഡ്രൈവർ ലോറി വേഗത്തിൽ മുന്നോട്ട് എടുക്കുകയായിരുന്നു ; ഗതാഗത കുരുക്ക് മാറ്റാനായി റോഡിലിറങ്ങിയ ബസ് കണ്ടക്ടർ ലോറി ഇടിച്ച് മരിച്ചു

chanakya news
-Advertisements-

മലപ്പുറം : ഗതാഗത കുരുക്ക് മാറ്റുന്നതിനായി റോഡിലിറങ്ങിയ ബസ് കണ്ടക്ടർ ലോറി ഇടിച്ച് മരിച്ചു. മലപ്പുറം മുട്ടിപ്പാലം സ്വദേശി ജംഷീർ (39) ആണ് മരിച്ചത്. നെല്ലിപ്പറമ്പ്-അരീക്കോട് റോഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം നടന്നത്.

തിരൂർ ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ജംഷീർ ഗതാഗത കുരുക്ക് കണ്ടതിനെ തുടർന്ന് റോഡിൽ ഇറങ്ങി വാഹനം നിയന്ത്രിക്കുകയായിരുന്നു. ഇതിനിടെ എതിർ ദിശയിൽ നിന്നും വന്ന ലോറി സൈഡിലേക്ക് മാറ്റാൻ ജംഷീർ ആവശ്യപ്പെട്ടു. എന്നാൽ ലോറി ഡ്രൈവർ ജംഷീറുമായി വഴക്കിടുകയും ലോറി വേഗത്തിൽ മുന്നിലേക്ക് എടുക്കുകയുമായിരുന്നു.

ലോറിക്കും ബസിനും ഇടയിൽപെട്ട് ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : private bus conductor hit by a lorry died

-Advertisements-