Sunday, May 5, 2024
-Advertisements-
KERALA NEWSഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : അമരവിളയിൽ ഓട്ടോ റിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കുളത്തൂർ സ്വദേശി അനു ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അമരവിളയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വിദ്യാർത്ഥിനിയെ ഓട്ടോയിൽ കയറ്റിയത്. ഇതിനിടെ കാർക്കോണത്ത് നിന്നും ബസ് കാത്ത് നിൽക്കുകയായിരുന്ന സ്ത്രീയും ഓട്ടോയിൽ കയറി. കുന്നത്തുകാലിൽ എത്തിയപ്പോൾ സ്ത്രീ ഓട്ടോയിൽ നിന്നും ഇറങ്ങി. ഇതിന് പിന്നാലെ പ്രതി വിദ്യാർത്ഥിനിയോട് ലൈംഗീക ചുവയോടെ സംസാരിച്ചു. ഇതോടെ വിദ്യാർത്ഥിനി ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു.

എന്നാൽ ഇയാൾ ഓട്ടോ നിർത്താൻ തയ്യാറായില്ല. ഇറങ്ങണമെന്ന് വിദ്യാർത്ഥിനി ആവിശ്യപെട്ടപ്പോൾ ഇയാൾ ഓട്ടോ വിജനമായ സ്ഥലത്ത് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ കടന്ന് പിടിച്ചു. ഇതിനിടെ ഇയാൾ നഗ്നത പ്രദർശനവും നടത്തി. വീണ്ടും കയറിപിടിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ഓട്ടോയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary : sexual assault against girl student auto driver arrested

-Advertisements-