Sunday, May 5, 2024
-Advertisements-
KERALA NEWSകടുത്ത ദുർഗന്ധം, നാട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടത് കുഞ്ഞിന്റെ മൃതദേഹം ; തിരുവല്ലയിൽ ആറുമാസം പ്രായമുള്ള...

കടുത്ത ദുർഗന്ധം, നാട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടത് കുഞ്ഞിന്റെ മൃതദേഹം ; തിരുവല്ലയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റോഡിന് സമീപത്ത് നിന്നും കണ്ടെത്തി

chanakya news
-Advertisements-

പത്തനംതിട്ട : തിരുവല്ല പുളിക്കിഴ് ജംഗ്‌ഷന് സമീപത്തെ വെള്ളക്കെട്ടിന് സമീപത്ത് നിന്നും ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കടുത്ത ദുർഗന്ധം വമിക്കുന്നതിനിനാൽ നാട്ടുകാർ ചേർന്ന് വെള്ളക്കെട്ടിന് സമീപം പരിശോധന നടത്തുകയായിരുന്നു. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ നായ കടിച്ചതുപോലുള്ള പാടുകൾ കണ്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : six month old infant dead body found thiruvalla

-Advertisements-