Saturday, May 4, 2024
-Advertisements-
KERALA NEWSമകന് വിദേശത്ത് പഠിക്കാനുള്ള തുകയും, ഓട്ടോയ്ക്ക് 1 ലക്ഷവും ആവിശ്യപെട്ടതിനെ തുടർന്ന് വഴക്ക് ; കൊല്ലത്ത്...

മകന് വിദേശത്ത് പഠിക്കാനുള്ള തുകയും, ഓട്ടോയ്ക്ക് 1 ലക്ഷവും ആവിശ്യപെട്ടതിനെ തുടർന്ന് വഴക്ക് ; കൊല്ലത്ത് മകൻ പിതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊ,ന്നു

chanakya news
-Advertisements-

കൊല്ലം : പരവൂരിൽ കിടപ്പ് രോഗിയായ പിതാവിനെ മകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശി ശ്രീനിവാസൻ (85) ആണ് മരിച്ചത്. സംഭവത്തിൽ ശ്രീനിവാസന്റെ രണ്ടാമത്തെ മകനും ഓട്ടോ ഡ്രൈവറുമായ അനിൽകുമാർ (52) നെ പോലീസ് അറസ്റ്റ് ചെയ്തു. മാതാവ് നോക്കി നിൽക്കെയാണ് അനികുമാർ പിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. കോട്ടപ്പുറത്ത് മറ്റൊരു വീട്ടിൽ താമസിക്കുന്ന അനിൽകുമാർ രാവിലെ പതിനൊന്ന് മണിയോടെ കുടുംബ വീട്ടിൽ എത്തുകയും മുറിയിൽ കിടപ്പിൽ കഴിയുകയായിരുന്ന പിതാവിനോട് മകന് വിദേശത്ത് പോകാനും, പുതുതായി വാങ്ങിയ ഓട്ടോയ്ക്ക് നൽകാൻ ഒരു ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.

പണം നൽകാൻ ശ്രീനിവാസൻ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ അനിൽകുമാർ കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ സമയം അനിൽകുമാറിന്റെ മാതാവും, പിതാവിനെ പരിചരിക്കാനെത്തിയ ഹോംനേഴ്‌സും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിന് ശേഷം വീട്ടിൽ നിന്നും ഇറങ്ങിയ അനിൽകുമാറിനെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു.

English Summary : son killed father kollam

-Advertisements-