Monday, May 13, 2024
-Advertisements-
KERALA NEWSഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവിശ്യപ്പെട്ട് കുടുംബം പരാതി നൽകി

ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവിശ്യപ്പെട്ട് കുടുംബം പരാതി നൽകി

chanakya news
-Advertisements-

കൊച്ചി : എറണാകുളം വൈപ്പിനിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉന്നതതല അന്വേഷണം ആവിശ്യപ്പെട്ട് കുടുംബം എസ്പിക്ക് പരാതി നൽകി. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കുടുംബം പരാതിയിൽ പറയുന്നു. വിശദമായ അന്വേഷണം നടത്താതെ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നെന്നും തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും കുട്ടിയുടെ മാതാവ് പറയുന്നു.

മെയ് 29 നാണ് പതിനൊന്നുകാരിയായ ശിവപ്രിയയെ ഞാറയ്ക്കലിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരായ മാതാപിതാക്കൾ ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം രാവിലെ പതിനൊന്ന് മണിവരെ ‘അമ്മ സുനിത ജോലി ചെയ്യുന്ന സ്ഥലത്ത് ശിവപ്രിയ ഉണ്ടായിരുന്നതായിരുന്നതായും വളരെ സന്തോഷത്തോടെയാണ് മകൾ വീട്ടിലേക്ക് മടങ്ങിയതെന്നും സുനിത പറയുന്നു.

അതേസമയം മൃതദേഹത്തിൽ കുട്ടിയുടെ സ്വകര്യ ഭാഗങ്ങളിൽ മുറിവുകളുണ്ടായിരുന്നതായും. വീട്ടിൽ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പിലെ കൈയ്യക്ഷരം ശിവപ്രിയടുത്തല്ലെന്നും കുടുംബം പറയുന്നു. മരിക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രധാരണവും വ്യത്യസ്തമായിരുന്നെന്നും ഇതൊന്നും വേണ്ട വിധത്തിൽ അന്വേഷിക്കാതെയാണ് പോലീസ് ആത്മഹത്യ ആണെന്ന നിഗമനത്തിൽ എത്തിയതെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

English Summary : student death ernakulam vypin shivapriya

-Advertisements-