Friday, May 3, 2024
-Advertisements-
KERALA NEWSക്രിക്കറ്റ് കളിക്കിടെ പന്ത് ക്യാച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീഴുകയായിരുന്നു ; കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ...

ക്രിക്കറ്റ് കളിക്കിടെ പന്ത് ക്യാച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീഴുകയായിരുന്നു ; കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി പാറമടയിൽ വീണ് മരിച്ചു

chanakya news
-Advertisements-

എറണാകുളം : അങ്കമാലിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് ക്യാച്ച്‌ ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി പാറമടയിൽ വീണ് മരിച്ചു. പീച്ചാനിക്കാട് സ്വദേശി രവിയുടെ മകൻ അഭിനവ് (13 ) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അഭിനവും കൂട്ടുകാരും സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സ്ഥിരമായി ക്രിക്കറ്റ് കളിച്ചിരുന്നത്. ഇതിന് സമീപത്തായി വെള്ളം നിറഞ്ഞ് കിടക്കുന്ന പാറമട സ്ഥിതി ചെയ്യുന്നുണ്ട്. കളിക്കുന്നതിനിടെ പാറമട ഭാഗത്തേക്ക് തെറിച്ച് പോയ പന്ത് ക്യാച്ച് ചെയ്യുന്നതിനായി ഓടിയ അഭിനവ് കാൽ തെറ്റി പാറമടയിലേക്ക് വീഴുകയായിരുന്നു.

അതേസമയം പന്തെടുക്കാൻ പോയ അഭിനവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് കൂട്ടുകാർ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ അഭിനവ് പാറമടയിൽ വീണതാകാമെന്ന് സംശയം ഉയരുകയും അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയുമായിരുന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പാറമടയിൽ നിന്നും അഭിനവിന്റെ മൃതദേഹം പുറത്തെടുത്തു. കൊരട്ടി എൽഎഫ് ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മരിച്ച അഭിനവ്.

English Summary : student drowned to death at angamaly

-Advertisements-