തൃശൂർ : ശബരിമല തീർത്ഥാടനത്തിന് പോകാനായി മലയിടാനായി ക്ഷേത്രത്തിലെത്തിയ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പൊഴങ്കാവ് സ്വദേശി ഷിജുവിന്റെ മകൻ രുദ്ര കീർത്ത് (11) ആണ് മരിച്ചത്.
തിണകളാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. എസ്എൻപുരം ക്ഷേത്രക്കുളത്തിൽ പിതാവിനൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ കുട്ടി കുളത്തിലേക്ക് വീഴുകയും മുങ്ങുകയുമായിരുന്നു.
ഉടൻ തന്നെ കുട്ടിയെ കുളത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary : the child fell into the pond and died