Monday, May 20, 2024
-Advertisements-
KERALA NEWSKasaragod Newsകാസർഗോഡ് വഴക്കിനിടയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു, ഭാര്യ മരിച്ചെന്ന് കരുതി ഭർത്താവ് ജീവനൊടുക്കി

കാസർഗോഡ് വഴക്കിനിടയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു, ഭാര്യ മരിച്ചെന്ന് കരുതി ഭർത്താവ് ജീവനൊടുക്കി

chanakya news
-Advertisements-

കാസർഗോഡ് : ബോവിക്കാനത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. ബോവിക്കാനം സ്വദേശിയും തെങ്ങ് കയറ്റ തൊഴിലായിയുമായ മണി (43) ആണ് മരിച്ചത്. മണിയുടെ ഭാര്യ സുഗന്ധിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഥിരമായി മദ്യപിച്ചെത്തുന്ന മണി ഭാര്യ രമണിയുമായി വഴക്കിടാറുള്ളതായി പരിസരവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ മണി ഭാര്യയുമായി വഴക്കിടുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഭാര്യ മരിച്ചെന്ന് കരുതി മണി ജീവനൊടുക്കി. എന്നാൽ ഗുരുതരമായി പരിക്കേറ്റ രമണി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

English Summary : The husband took his own life thinking that his wife was dead

-Advertisements-