Sunday, May 5, 2024
-Advertisements-
NATIONAL NEWSടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം ഹോട്ടലിൽ റൂമെടുക്കും, യുവാക്കൾ ഇടപാടുകാരെ എത്തിക്കും,സാധനം നൽകിയിരുന്നത് ജെന്നിഫർ ; കൊടൈക്കനാലിൽ...

ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം ഹോട്ടലിൽ റൂമെടുക്കും, യുവാക്കൾ ഇടപാടുകാരെ എത്തിക്കും,സാധനം നൽകിയിരുന്നത് ജെന്നിഫർ ; കൊടൈക്കനാലിൽ മലയാളി അടക്കമുള്ളവർ അറസ്റ്റിൽ

chanakya news
-Advertisements-

ചെന്നൈ : കൊടൈക്കനാലിൽ വിനോദ സഞ്ചാരികളാണെന്ന വ്യാജേന കഞ്ചാവും,ലഹരിമരുന്നും വില്പന നടത്തിയ മലയാളി അടക്കമുള്ള സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വേളാങ്കണ്ണി സ്വദേശിനി ജെന്നിഫർ, തമിഴ്നാട് സ്വദേശി രാഹുൽ, മലയാളിയായ അൽഹാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വില്പനയ്ക്കായി കൊണ്ടുവന്ന നൂറ് കിലോ കഞ്ചാവും 100 ഗ്രാം മാജിക് മഷ്‌റൂമും പോലീസ് പിടിച്ചെടുത്തു.

വിനോദ സഞ്ചാരികളാണെന്ന വ്യാജേനെ കൊടൈക്കനാലിൽ എത്തിയ യുവതിയും സംഘവും ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് സമീപം ഹോട്ടൽ മുറിയിൽ താമസിച്ചാണ് മയക്ക് മരുന്ന് വില്പന നടത്തിയിരുന്നത്. ജെന്നിഫർ ആണ് വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുമായി ഇടപാടുകൾ നടത്തിയിരുന്നത്. യുവാക്കൾ വഴിയെത്തുന്ന ഇടപാടുകാർക്ക് സാധനം നൽകിയിരുന്നത് ജെന്നിഫറായിരുന്നു.

സംഘത്തിൽ യുവതിയുണ്ടായതിനാൽ പോലീസ് കാര്യമായ പരിശോധന നടത്തില്ല എന്ന വിശ്വാസത്തിലാണ് ഇവർ ലഹരിമരുന്ന് വില്പന നടത്തിയിരുന്നത്. എന്നാൽ കുറച്ച് ദിവസങ്ങളായി പോലീസ് സംഘത്തെ നിരീക്ഷിച്ച് വരികയായിരുന്നു.

English Summary : three people including a malayali were arrested who selling cannabis

-Advertisements-