Monday, May 20, 2024
-Advertisements-
KERALA NEWSകളിക്കുന്നതിനിടെ വീട് പണിക്കായി അടുക്കിവെച്ച കല്ല് ദേഹത്ത് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ വീട് പണിക്കായി അടുക്കിവെച്ച കല്ല് ദേഹത്ത് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

മലപ്പുറം : അടുക്കിവെച്ച വെട്ട് കല്ല് ദേഹത്തുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കൂനോൾമാട് ചമ്മിണിപ്പറമ്പ് സ്വദേശികളായ വിനോദ്-രമ്യ ദമ്പതികളുടെ മകൾ ഗൗരി നന്ദ (4) ആണ് മരിച്ചത്. വീട് പണിയുന്നതിനായി അടുക്കിവെച്ച കല്ലിൽ ചവിട്ടി കയറാൻ ശ്രമിക്കുന്നതിനിടെ കല്ല് മറിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂനോൾമാട് എഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയാണ് മരിച്ച ഗൗരി നന്ദ. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

English Summary : tragic death for 4 year old who tried to climb on rock which was barely

-Advertisements-