Sunday, May 5, 2024
-Advertisements-
KERALA NEWSഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

chanakya news
-Advertisements-

തൃശൂർ : ഇരിങ്ങാലക്കുടയിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചാലക്കുടി ചട്ടിക്കുളം സ്വദേശി സ്റ്റെഫിൻ (25), പുതുക്കാട് സ്വദേശി സിൽജോ (33) എന്നിവരാണ് അറസ്റ്റിലായത്. റൂറൽ എസ്പിയുടെ നിർദേശ പ്രകാരം ഇരിങ്ങാലക്കുട പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈസ്റ്റഗ്രാമിലൂടെയാണ് സ്റ്റെഫിൻ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് സഹൃദം നടിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ പെൺകുട്ടിയെ രാത്രി ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി സ്റ്റെഫിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഒന്നാം പ്രതി സ്റ്റെഫിനെ തിങ്കളാഴ്ച രാത്രിയും, രണ്ടാം പ്രതി സിൽജോ യെ ചൊവ്വാഴ്ചയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചേർപ്പ് എസ്‌ഐ മാരായ ശ്രീലാൽ തോമസ്,സുമൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : two arrested in pocso case

-Advertisements-