Monday, May 20, 2024
-Advertisements-
KERALA NEWSKasaragod Newsതൊട്ടടുത്ത വീട്ടിൽ കളിക്കാൻ പോകുന്നെന്ന് പറഞ്ഞ് പോയ കുട്ടികളെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൊട്ടടുത്ത വീട്ടിൽ കളിക്കാൻ പോകുന്നെന്ന് പറഞ്ഞ് പോയ കുട്ടികളെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കാസർഗോഡ് : അഡൂരിൽ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു. അഡൂർ ദേവരഡുക്ക സ്വദേശികളായ ഷാഫി-റുബീന ദമ്പതികളുടെ മകൻ മുഹമ്മദ് ആഷിഖ് (4), ഷാഫിയുടെ സഹോദരി സൗദയുടെ മകൻ മുഹമ്മദ് ഫാസിൽ (3) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ അടൂർ ദേവരഡുക്ക പുഴയിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തൊട്ടടുത്ത വീട്ടിൽ കളിക്കാൻ പോകുന്നെന്ന് പറഞ്ഞ് പോയ കുട്ടികളെ ഉച്ച കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടയിൽ പുഴക്കരയിലുണ്ടായിരുന്ന മറ്റ് കുട്ടികൾ പുഴയുടെ ഭാഗത്ത് കണ്ടിരുന്നതായി അറിയിച്ചത്. തുടർന്ന് പുഴയിലിറങ്ങി നടത്തിയ തിരച്ചിലിൽ കുട്ടികളെ പുഴയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : Two children drowned in Kasaragod river

-Advertisements-