Friday, May 17, 2024
-Advertisements-
KERALA NEWSപള്ളിയിലേക്ക് പോകുന്നതിനിടെ കാറിടിച്ചു, നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചു ; കാർ യാത്രക്കാരിയും വഴിയാത്രക്കാരിയും മരിച്ചു

പള്ളിയിലേക്ക് പോകുന്നതിനിടെ കാറിടിച്ചു, നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചു ; കാർ യാത്രക്കാരിയും വഴിയാത്രക്കാരിയും മരിച്ചു

chanakya news
-Advertisements-

തൃശൂർ : ചാലക്കുടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പരിയാരം സ്വദേശി ദേവസ്സിയുടെ ഭാര്യ അന്നു (74), കൊന്നക്കുഴി സ്വദേശി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ അഞ്ച് ആറുമണിയോടെയാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന അന്നുവിനെ ഇടിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. മരിച്ച ആനി കാറിലെ യാത്രക്കാരിയായിരുന്നു.

പരിയാരം സിഎസ്ആർ കടവിലാണ് അപകടം നടന്നത്. പള്ളിയിലേക്ക് പോകുകയായിരുന്ന അന്നു റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് കാർ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. മരിച്ച ആനിയുടെ ഭർത്താവ് തോമസാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : two ladies died in accident at chalakudy thrissur

-Advertisements-