Sunday, May 5, 2024
-Advertisements-
KERALA NEWSട്രെയിൻ കയറാൻ ശ്രമിക്കുന്നതിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വനിത ഡോക്ടർ മരിച്ചു

ട്രെയിൻ കയറാൻ ശ്രമിക്കുന്നതിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വനിത ഡോക്ടർ മരിച്ചു

chanakya news
-Advertisements-

കോഴിക്കോട് : ട്രെയിൻ കയറാൻ ശ്രമിക്കുന്നതിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വനിത ഡോക്ടർ മരിച്ചു. കോഴിക്കോട് കോവൂർ സ്വദേശിനി ഡോ. സുജാത (56) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറാൻ ശ്രമിക്കുന്നതിടെയാണ് അപകടമുണ്ടായത്. ഇന്റർസിറ്റി എക്സ്പ്രസ്സിൽ കയറുന്നതിനിടെ കാൽതെറ്റി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജാതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

English Summary : woman died after falling while boarding train in kozhikode

-Advertisements-