Friday, May 17, 2024
-Advertisements-
KERALA NEWSപത്തനംതിട്ടയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പത്തനംതിട്ടയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

chanakya news
-Advertisements-

പത്തനംതിട്ട : തിരുവല്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുണ്ടുകോട്ടക്കൽ സ്വദേശിനി അഖില (32) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

പനി ബാധിച്ച അഖിലയെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി മൂർച്ഛിച്ചതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

English Summary : woman died of dengue fever in pathanamthitta

-Advertisements-