Friday, May 17, 2024
-Advertisements-
KERALA NEWSപത്തനംതിട്ടയിൽ വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, സഹോദരനെ കാണാനില്ല, പോലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ടയിൽ വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, സഹോദരനെ കാണാനില്ല, പോലീസ് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

പത്തനംതിട്ട : റാന്നിയിൽ വീടിനുളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റാന്നി മോതിരവയൽ സ്വദേശി ജോബിൻ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജോബിന്റെ പിതാവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ജോബിനും,സുഹൃത്തും, സഹോദരനും പിതാവും ചേർന്ന് മദ്യപിച്ചതായി പറയുന്നു.

തിങ്കളാഴ്ച രാവിലെയാണ് രക്തം വാർന്ന് മരിച്ച നിലയിൽ ജോബിനെ കണ്ടെത്തുന്നത്. തലയ്ക്കും ശരീര ഭാഗങ്ങളിലും മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. മർദ്ദനത്തിനിടെ മരണപെട്ടതാണെന്നാണ് പോലീസ് നിഗമനം. അതേസമയം ജോബിന്റെ സഹോദരൻ ജോജോയെ കാണാനായില്ല. ഇയാൾക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.

English Summary : young man was found murdered inside the house ranni

-Advertisements-