Friday, May 17, 2024
-Advertisements-
KERALA NEWSവഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ മദ്യം കഴിച്ച യുവാക്കൾ ആശുപത്രിയിൽ ; ഒരാളുടെ നില ഗുരുതരം

വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ മദ്യം കഴിച്ച യുവാക്കൾ ആശുപത്രിയിൽ ; ഒരാളുടെ നില ഗുരുതരം

chanakya news
-Advertisements-

ഇടുക്കി : അടിമാലിയിൽ വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ മദ്യം കഴിച്ച യുവാക്കൾ ആശുപത്രിയിൽ. മദ്യം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അടിമാലി സ്വദേശികളായ അനിൽകുമാർ,കുഞ്ഞുമോൻ,മനോജ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞുമോന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ഞായറാഴ്ച രാവിലെ അടിമാലി അപ്സരക്കുന്നിൽവെച്ചാണ് ഇവരുടെ സുഹൃത്തായ യുവാവിന് മദ്യക്കുപ്പി വഴിയിൽ നിന്നും കിട്ടിയത്. തുടർന്ന് ഇയാൾ സുഹൃത്തുക്കളായ യുവാക്കൾക്ക് മദ്യക്കുപ്പി നൽകുകയായിരുന്നു. മദ്യം കഴിച്ചതിന് പിന്നാലെ മൂന്ന് പേരും ഛർദിച്ചിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ മൂന്ന് പേരെയും അടിമാലിയിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ആരോഗ്യനില മോശമായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

English Summary : Young people who drank alcohol found on the road are in the hospital

-Advertisements-