Sunday, May 5, 2024
-Advertisements-
KERALA NEWSപെൺകുട്ടിയുടെ ന,ഗ്നദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീ,ഡിപ്പിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ

പെൺകുട്ടിയുടെ ന,ഗ്നദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീ,ഡിപ്പിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊൻമള സ്വദേശികളായ മുഹമ്മദ് സക്കറിയ (28), രാഹുൽ (24) എന്നിവരാണ് അറസ്റ്റിലായത്. വിളപ്പിൻശാല പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

ഇൻസ്റ്റാഗ്രാം വഴിയാണ് മുഹമ്മദ് സക്കറിയ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു. ഇതിനിടെ മുഹമ്മദ് സക്കറിയ വിവാഹിതനാണെന്ന് മനസിലാക്കിയ പെൺകുട്ടി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു.

ഇതോടെ മുഹമ്മദ് സക്കറിയ നഗ്ന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. ഇതിന് പിന്നാലെ സക്കറിയ സുഹൃത്ത് രാഹുലിന് ദൃശ്യങ്ങൾ കൈമാറുകയും ഇരുവരും ചേർന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭീഷണി സഹിക്കാനാവാതെ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു. മലപ്പുറത്ത് നിന്നുമാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് സക്കറിയ നിരവധി പോക്സോ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

English Summary : youths who took the nude pictures of the girl and tried to rape them were arrested

-Advertisements-