Friday, April 26, 2024
-Advertisements-
NATIONAL NEWSഅതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ചൈനീസ് സൈന്യത്തെ പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം

അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ചൈനീസ് സൈന്യത്തെ പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം

chanakya news
-Advertisements-

ഡൽഹി: അതിർത്തി നുഴഞ്ഞു കയറാനുള്ള ചൈനയുടെ ശ്രമത്തെ ശക്തമായ രീതിയിൽ പ്രതിരോധിച്ചുകൊണ്ട് ഇന്ത്യൻ സേന. ഒന്നിലേറെ അതിർത്തി പ്രദേശങ്ങൾ വഴി കടന്നു കയറാൻ ശ്രമിച്ചതായി കരസേന അറിയിച്ചു. പാങ്ങ്ഗോങ്, റെഗിൻ ലാ തുടങ്ങിയ മേഖല വഴിയാണ് ഇവർ കടന്നുകയറാൻ ശ്രമിച്ചത്. ചൈനയുടെ ഏതു തരത്തിലുമുള്ള നീക്കത്തെയും തടയുമെന്ന് ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈനീസ് കടന്നുകയറ്റത്തെ തുടർന്ന് ഇന്ത്യയുടെ ടാങ്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും മറ്റും മേഖലയിൽ വെച്ചിട്ടുണ്ട്. കൂടാതെ അതിർത്തിയിൽ ചൈനീസ് സൈന്യം കടന്നുകയറുന്ന സാഹചര്യം കണക്കിലെടുത്ത് കൊണ്ട് ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത്തരമൊരു നിർണായക തീരുമാനം എടുത്തിട്ടുള്ളത്.

ഇന്ത്യ ചൈന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ബ്രിഗേഡ് കമാൻഡർ തല ചർച്ചകൾ നടന്നുവരികയാണ്. ഇന്നലെ ചർച്ച നടന്നിരുന്നെങ്കിലും സമവായമായിരുന്നില്ല. പ്രശ്നപരിഹാരത്തിനായി നിരവധിതവണ സൈനിക തലത്തിൽ ചർച്ച നടന്നിരുന്നു. ഏത് തരത്തിലും നിയന്ത്രണരേഖ ലംഘിക്കാനുള്ള ചൈനയുടെ നീക്കത്തെ ഇന്ത്യ ശക്തമായ രീതിയിൽ എതിർക്കും. എന്നാൽ അതിർത്തിയിൽ ഇന്ത്യയാണ് സമാധാനം തകർക്കാൻ ശ്രമിക്കുന്നത് എന്നാണ് ചൈനയുടെ ആരോപണം.ചൈനയുടെ കടന്നുകയറ്റം കൃത്യമായ രീതിയിൽ ആസൂത്രണം ചെയ്തതാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുകയുണ്ടായി.

-Advertisements-