Tuesday, April 30, 2024
-Advertisements-
KERALA NEWSകേരളത്തിൽ എവിടെയാണ് ഇങ്ങനെ സംഭവിച്ചത് ? ; കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത് ആർഎസ്എസ് അജണ്ട, ആരും...

കേരളത്തിൽ എവിടെയാണ് ഇങ്ങനെ സംഭവിച്ചത് ? ; കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത് ആർഎസ്എസ് അജണ്ട, ആരും അതിൽ വീഴരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

chanakya news
-Advertisements-

കൊല്ലം : ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെയാണ് ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ച് വിട്ട് ലക്ഷ്യം നേടാനാണ് അവർ ശ്രമിക്കുന്നത്. ന്യൂനപക്ഷം എന്നാൽ മുസ്ലിങ്ങൾ മാത്രമാണെന്ന് കരുതരുതെന്നും പിണറായി വിജയൻ പറഞ്ഞു.

കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത് സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ്. ആ കെണിയിൽ വീണ് സംഘപരിവാർ അജണ്ടയുടെ ഭാഗമാകരുതെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. കേരളത്തിലെ കഥയാണ് സിനിമയിലുള്ളതെന്നാണ് പറയുന്നത് കേരളത്തിൽ എവിടെയാണ് ഇത് സംഭവിച്ചതെന്നും പിണറായി വിജയൻ ചോദിക്കുന്നു.

ഒരു നാടിനെ അവഹേളിച്ച് പച്ചനുണ പ്രചരിപ്പിക്കുകയാണ്. കേരളം സാഹോദര്യത്തിന്റെ നാടാണ്. നവോത്ഥാനകാലം തൊട്ട് അങ്ങനെയുള്ള നാട് വളർത്തിയെടുക്കാനാണ് നമ്മൾ ശ്രമിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം ഇടുക്കി രൂപതയ്ക്ക് പിന്നാലെ തലശ്ശേരി, താമരശ്ശേരി രൂപതയും കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. 208 ഇടവകകളിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കും.

English Summary : pnarayi vijayan about the kerala story

-Advertisements-