Tuesday, April 30, 2024
-Advertisements-
KERALA NEWSകെഎസ്ആർടിസി ക്ക് നാണക്കേടായി കൂത്താട്ടുകുളം ബജറ്റ് ടൂർ സംഘം ; മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരെ...

കെഎസ്ആർടിസി ക്ക് നാണക്കേടായി കൂത്താട്ടുകുളം ബജറ്റ് ടൂർ സംഘം ; മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരെ പിടികൂടി

chanakya news
-Advertisements-

കൂത്താട്ടുകുളം : ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനെ തുടർന്ന് കൂത്താട്ടുകുളം ബജറ്റ് ടൂറിസവുമായി ബന്ധപെപട്ട് പ്രവർത്തിക്കുന്ന ജീവനക്കാരെ കെഎസ്ആർടിസി സ്‌ക്വാഡ് പിടികൂടി. ശനിയാഴ്ച്ച രാവിലെ ടൂർ വാഹനം ഓപ്പറേറ്റ് ചെയ്യുന്നതിനായി എത്തിയ ഡ്രൈവറെയും കണ്ടക്ടറെയുമാണ് സ്‌ക്വാഡ് പിടികൂടിയത്.

കെഎസ്ആര്ടിസി സ്‌ക്വാഡ് ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ജീവനക്കാർ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് സർവ്വീസ് മുടങ്ങാതിരിക്കാൻ പകരം ഡ്രൈവറെയും കണ്ടക്ടറെയും നിയോഗിച്ചു.

ജോലിക്ക് പ്രവേശിക്കുന്നതിന് മുൻപ് കണ്ടക്ടർ ഡ്രൈവർ വിഭാഗം ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമേ ഡ്യൂട്ടിക്ക് വിടാവു എന്ന കോർപറേഷൻ ഓർഡർ
ഇറക്കിയിട്ട് അധികം നാളുകൾ ആയിട്ടില്ല. കൂത്താട്ടുകുളത്തെ ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പരാതികൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. അതിനു പുറമെ നടന്ന ഈ സംഭവം കോർപറേഷന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.

English Summary : ksrtc koothattukulam budget tour

-Advertisements-