Tuesday, April 30, 2024
-Advertisements-
ENTERTAINMENTCinemaവിവാദമുണ്ടാക്കുന്നവർ പോയി പണി നോക്കിക്കോ ; ഇടുക്കി രൂപതയ്ക്ക് പിന്നാലെ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കാനൊരുങ്ങി...

വിവാദമുണ്ടാക്കുന്നവർ പോയി പണി നോക്കിക്കോ ; ഇടുക്കി രൂപതയ്ക്ക് പിന്നാലെ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കാനൊരുങ്ങി തലശ്ശേരി, താമരശ്ശേരി രൂപതകൾ

chanakya news
-Advertisements-

കോഴിക്കോട് : ഇടുക്കി രൂപതയ്ക്ക് പിന്നാലെ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ. കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി ചിത്രം പ്രദർശിപ്പിക്കാനാണ് രൂപതകളുടെ തീരുമാനം.

ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ലൗ ജിഹാദിന്റെ കഥ പറയുന്ന ദ കേരള സ്റ്റോറി പ്രദർശിപ്പിച്ചത് വിവാദമാക്കാൻ ശ്രമം നടന്നതിന് പിന്നാലെയാണ് തലശ്ശേരി രൂപതയും താമരശ്ശേരി രൂപതയും ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്.

208 ഇടവകകളിൽ ചിത്രം പ്രദർശിപ്പിക്കും മെന്നും ലൗ ജിഹാദ് തുറന്ന് കാട്ടുന്ന സിനിമയാണിതെന്നും രാഷ്ട്രീയക്കാർ എന്തിനാണ് ഇതിനെ ഭയപ്പെടുന്നതെന്നും തലശ്ശരി അതിരൂപതയുടെ കീഴിലുള്ള യുവജന സംഘടനയായ കെസിവൈഎം ചോദിക്കുന്നു. കഴിഞ്ഞ ദിവസം ദൂരദർശനിലും ദ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു.

English Summary : the kerala story screening thalassery thamarassery roopatha

-Advertisements-