Friday, April 26, 2024
-Advertisements-
NATIONAL NEWSഅതിർത്തി സംരക്ഷിക്കാൻ നാം സന്നദ്ധരാണ്, വേണ്ടിവന്നാൽ ശക്തമായി തിരിച്ചടിക്കാനുമറിയാം: മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി

അതിർത്തി സംരക്ഷിക്കാൻ നാം സന്നദ്ധരാണ്, വേണ്ടിവന്നാൽ ശക്തമായി തിരിച്ചടിക്കാനുമറിയാം: മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി

chanakya news
-Advertisements-

ഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന വേളയിൽ മൻകി ബാത്തിലൂടെ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായ രീതിയിലുള്ള തിരിച്ചടി ചൈനയ്ക്ക് നൽകാൻ ഇന്ത്യയ്ക്ക് അറിയാമെന്ന് പ്രധാനമന്ത്രി മൻ കി ബാത്ത് പ്രസംഗത്തിലൂടെ ചൈന വിഷയത്തെ ഉയർത്തിക്കൊണ്ട് പറഞ്ഞു. നിലവിലെ പ്രതിസന്ധികളെല്ലാം മറികടന്നുകൊണ്ട് രാജ്യം ശക്തമായ രീതിയിൽ മുന്നേറുമെന്നും അതിർത്തി തർക്കത്തിൽ രക്തസാക്ഷികളായ വീരസൈനികർക്ക് മുൻപിൽ രാജ്യം പ്രണമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർ രാജ്യത്തെ അപകടങ്ങളിൽനിന്നും സംരക്ഷിക്കുമെന്നും സൗഹൃദം എങ്ങനെ കാത്തുസൂക്ഷിക്കണമെന്നുള്ള കാര്യം ഇന്ത്യയ്ക്ക് നന്നായി അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. രാജ്യത്തെ ജനങ്ങൾ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുകയും മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ മണ്ണിനെ ലക്ഷ്യമാക്കി വന്നവർക്ക് തക്കതായ മറുപടി രാജ്യം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.

രാജ്യം പ്രതിരോധരംഗത്തും സാങ്കേതിക രംഗത്തും സ്വയം പര്യാപ്തതയിലേക്ക് കടന്നുവരികയാണ്. അതിർത്തി സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ ബാധ്യതയാണ്. മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുവാനാണ് അയൽരാജ്യങ്ങൾ ശ്രമിക്കുന്നത്. എന്നാൽ നമ്മുടെ രാജ്യത്തെ വീരൻമാർ അതിന് അനുവദിക്കുകയില്ല. കയ്യേറ്റത്തിന് ശ്രമം നടത്തുന്നവർക്ക് തക്കതായ മറുപടി നൽകാൻ നമ്മുടെ സൈന്യത്തിന് അറിയാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

-Advertisements-