Friday, April 26, 2024
-Advertisements-
NATIONAL NEWSഅന്തരിച്ച ബോളിവുഡ് താരം ശുശാന്ത് സിംഗിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു

അന്തരിച്ച ബോളിവുഡ് താരം ശുശാന്ത് സിംഗിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു

chanakya news
-Advertisements-

പട്ന : അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച കാർ ബിഹാറിലെ ലക്ഷിസരാജ് ജില്ലയിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. കാർ ഡ്രൈവർ ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സുശാന്ത് സിംഗിന്റെ സഹോദരി ഭർത്താവും, ബന്ധുക്കളായ നാലുപേരുമാണ് മരിച്ചത്.

കഴിഞ്ഞ വർഷമാണ് ആരാധകരെ സങ്കടത്തിലാഴ്ത്തി സുശാന്ത് സിംഗ് വിടപറഞ്ഞത്. സുശാന്ത് സിംഗിനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മാസങ്ങളായി വിഷാദ രോഗം സുശാന്തിനെ അലട്ടിയിരുന്നു.

-Advertisements-