Friday, April 26, 2024
-Advertisements-
KERALA NEWSഅമ്മയുടെ നഗ്ന്ന ചിത്രങ്ങൾ മകൾക്ക് അയച്ച് നൽകി പണം ആവശ്യപ്പെട്ട് കാത്തിരുന്നു, പണത്തിന് പകരം എത്തിയത്...

അമ്മയുടെ നഗ്ന്ന ചിത്രങ്ങൾ മകൾക്ക് അയച്ച് നൽകി പണം ആവശ്യപ്പെട്ട് കാത്തിരുന്നു, പണത്തിന് പകരം എത്തിയത് പോലീസ് ; തിരുവല്ലയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ

chanakya news
-Advertisements-

തിരുവല്ല : മാതാവിന്റെ നഗ്ന്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മകളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. റാന്നി സ്വദേശി സാജൻ (52) ആണ് അറസ്റ്റിലായത്. പെരുംതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന മകൾ സ്മിതയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ സാജനും സ്മിതയുടെ മാതാവും വർഷങ്ങൾക്ക് മുൻപ് മുംബൈയിലെ വാപിയിൽ അടുത്തടുത്തുള്ള വീടുകളിൽ താമസിച്ചിരുന്നു. അന്ന് പകർത്തിയ നഗ്ന്ന ദൃശ്യങ്ങൾ മകൾക്ക് അയച്ച് നൽകിയാണ് പ്രതി ഭീഷണി മുഴക്കിയത്. പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു പ്രതിയുടെ ഭീഷണി.

ഭീഷണി തുടർന്നപ്പോൾ മകൾ സ്മിത പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

-Advertisements-