Friday, April 26, 2024
-Advertisements-
KERALA NEWSഅവാർഡുകൾ മോഹിച്ച് പലരും അഭിനവ സിപിഎം അനുകൂലികളാകുന്ന കാലത്ത് ; ബേസിൽ ജോസഫ് കോൺഗ്രസ്സ് വേദിയിൽ,...

അവാർഡുകൾ മോഹിച്ച് പലരും അഭിനവ സിപിഎം അനുകൂലികളാകുന്ന കാലത്ത് ; ബേസിൽ ജോസഫ് കോൺഗ്രസ്സ് വേദിയിൽ, പ്രശംസിച്ച് കെ സുധാകരൻ

chanakya news
-Advertisements-

കൽപ്പറ്റ : നടനും സംവിധായകനുമായ ബേസിൽ ജോസഫ് കോൺഗ്രസ്സ് വേദിയിൽ. കോൺഗ്രസിന്റെ യുവ ചിന്തൻ ശിബിരത്തിന്റെ വേദിയിലാണ് ബേസിൽ ജോസഫ് എത്തിയത്. കോൺഗ്രസ്സ് വേദിയിലെത്തിയ ബേസിൽ ജോസഫിനെ പ്രശംസിച്ച് കെ സുധാകരൻ രംഗത്തെത്തി.

അവാർഡുകൾ മോഹിച്ച് പലരും അഭിനവ സിപിഎം അനുകൂലികളാകുന്ന കാലത്ത് കോൺഗ്രസ്സ് വേദികളിൽ ജനങ്ങളോട് സംവദിക്കാൻ യുവാക്കൾ മുന്നോട്ട് വരുന്നത് ശുഭസൂചകമാണെന്ന് കെ സുധാകരൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സംവിധായകൻ ബേസിൽ ജോസഫ് കോൺഗ്രസ്സ് വേദിയിൽ സംസാരിക്കുന്ന ചിത്രവും കെ സുധാകരൻ പങ്കുവെച്ചു.

അടിമകളെ ഉണ്ടാക്കി അവരെ ന്യായീകരണ തോഴിളികളാക്കി മാറ്റുന്ന രീതി കോൺഗ്രസിനില്ലെന്നും. മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് മാറി നിന്ന് എടുത്തോ എന്ന് പറഞ്ഞ് സിനിമാ പ്രവർത്തകരെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻറെ ശൈലി അല്ല കോൺഗ്രസിനെന്നും കെ സുധാകരൻ വ്യക്തമാക്കി.

-Advertisements-