Friday, April 26, 2024
-Advertisements-
NATIONAL NEWSഅവിടെ ഞാൻ കണ്ടത് പെൺകുട്ടികൾക്ക് മയക്ക് മരുന്ന് നൽകി ലെസ്ബിയൻ ചിത്രീകരണം ; രാജ് കുന്ദ്ര...

അവിടെ ഞാൻ കണ്ടത് പെൺകുട്ടികൾക്ക് മയക്ക് മരുന്ന് നൽകി ലെസ്ബിയൻ ചിത്രീകരണം ; രാജ് കുന്ദ്ര കേസിൽ നടി സാഗരികയുടെ വെളിപ്പെടുത്തൽ

chanakya news
-Advertisements-

മുംബൈ : അശ്ലീല ചിത്രനിർമ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്‌ക്കെതിരെ നിരവധി മോഡലുകളും നടിമാരും ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിയിത രാജ് കുന്ദ്രയുമായുള്ള ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം സാഗരിക സോനാ സുമൻ.

ബിഗ്രേഡ് വെബ്‌സീരീസുകൾ നിർമ്മിക്കുന്ന ഉല്ലു ആപ്പിന് വേണ്ടി അഭിനയിക്കണമെന്ന് ആവിശ്യപ്പെട്ട് വിഭു അഗർവാൾ 2020 ജനുവരിയിൽ തന്നെ സമീപിച്ചിരുന്നതായും. ബോൾഡ് രംഗങ്ങൾ അഭിനയിക്കേണ്ടി വരുമെന്നും ശരീര ഭാഗങ്ങൾ ഭാഗീകമായി പ്രദർശിപ്പിക്കേണ്ടി വരുമെന്നും നിർമ്മാതാവ് തന്നോട് പറഞ്ഞിരുന്നു. എന്നാൽ ആദ്യമൊന്നും പ്രശ്നങ്ങൾ ഒന്നും തോന്നിയില്ല. എന്നാൽ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ താൻ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

നിർമ്മാതാവ് പറഞ്ഞത് പ്രകാരം പനവേലിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നേരത്തെ എത്തിയ താൻ അവിടെ കണ്ടത് രണ്ട് പെൺകുട്ടികളെ ഉപയോഗിച്ച് ലെസ്ബിയൻ ചിത്രീകരണമായിരുന്നു. പെൺകുട്ടികൾക്ക് ലഹരി മരുന്ന് നൽകിയാണ് ചിത്രീകരണം നടത്തിയിരുന്നത്. ലഹരി മരുന്ന് നൽകിയ പെൺകുട്ടികളെ നിർമ്മാതാവിന്റെ മുറിയിൽ കൊണ്ട് പോകുന്നത് കൂടി കണ്ടതോടെ താൻ അവിടെ നിന്ന് ഇറങ്ങി ഓടിയെന്നും താരം പറയുന്നു. രാജ്‌കുന്ദ്രയുമായി അടുപ്പമുള്ള ആളാണ് ഈ സംവിധായകൻ ഉൾപ്പടെയുള്ള നിർമ്മാതാക്കളെന്നും. പനവേലിൽ തന്നെയാണ് രാജ്‌കുന്ദ്രയുടെ വീഡിയോകൾ ചിത്രീകരിച്ചിരുന്നതെന്നും താരം പറയുന്നു

-Advertisements-