Friday, April 26, 2024
-Advertisements-
KERALA NEWSആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ; സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ്...

ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ; സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ് ശീലം; മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

chanakya news
-Advertisements-

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള കേസിൽ ഐറ്റി ഉദ്യോഗസ്ഥയായ സ്വപ്നം കൂടി ഉൾപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ രീതിയിൽ വിമർശനങ്ങൾ ഉയരുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. ആരുടെയും പെട്ടി താങ്ങി നേതാവല്ല പിണറായി വിജയനെന്നും സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ് അദ്ദേഹത്തിന് ശീലമുള്ളതെന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ… സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ് ശീലം… ഏല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വർഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പിൽ നാല് സഖാക്കളെയും കൂട്ടി പ്രശ്ന ബാധിത സ്ഥലങ്ങളിൽ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളിൽ കയറി നിന്ന് മതസൗഹാർദ്ധത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവൽക്കരണം നടത്തിയ സഖാവാണ്… കളിക്കുമ്പോൾ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ ?…”ദുർഗന്ധം വമിക്കുന്ന ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങിനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്… നിങ്ങളുടെ കളരിയല്ലീത്”.. ഇത് വേറെ കളരിയാണ്..വയറ് നിറഞ്ഞവർക്ക് ഏമ്പക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി..

-Advertisements-