Friday, April 26, 2024
-Advertisements-
ENTERTAINMENTCinemaആളുകളെ കാണുമ്പോൾ എനിക്ക് കോംപ്ലക്സ് തോന്നാറുണ്ട് അതുകൊണ്ട് പലസിനിമാ ചടങ്ങുകളും ഒഴിവാക്കുകയാണ് ചെയ്യുന്നതെന്ന് ചിപ്പി

ആളുകളെ കാണുമ്പോൾ എനിക്ക് കോംപ്ലക്സ് തോന്നാറുണ്ട് അതുകൊണ്ട് പലസിനിമാ ചടങ്ങുകളും ഒഴിവാക്കുകയാണ് ചെയ്യുന്നതെന്ന് ചിപ്പി

chanakya news
-Advertisements-

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ചിപ്പി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നടിയാണ് ചിപ്പി. 1993 ൽ ലോഹിതദാസാണ് ചിപ്പിയെ അഭിനയ ജീവിതത്തിലേക്ക് കൊണ്ട് വരുന്നത്, മമ്മൂട്ടി നായകനായ പാഥേയം എന്ന സിനിമയാണ് ചിപ്പിയുടെ ആദ്യ ചിത്രം. നായിക വേഷത്തിൽ എത്തിയ ചിപ്പി പിന്നീട് കൂടുതലും സഹ നടി വേഷങ്ങളിലാണ് എത്തിയിരുന്നത്.

മറ്റ് അന്യഭാഷകളിലും അഭിനയിച്ച താരത്തിന് കന്നഡ ഭാഷയിൽ ഒരുപാട് ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. 1996 ൽ മികച്ച നടിക്ക് ഉള്ള കന്നഡ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിപ്പി നിർമ്മാതാവ് എം രഞ്ജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറിനിന്നിരുന്നു. പിന്നീട് ടെലിവിഷൻ പരമ്പരകളിൽ സജീവമായ താരം വാനമ്പാടി, സ്ത്രീജന്മം തുടങ്ങിയ സീരിയലുകളിലെ അഭിനയത്തിന് ഏറെ പ്രശംസകളും നേരിട്ടുണ്ട്.

എന്നാൽ ഇന്നും ചെറുപ്പമായി തുടരുന്ന ചിപ്പിയുടെ സൗന്ദര്യ രഹസ്യത്തെ പറ്റി താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. താൻ സ്ഥിരമായി വ്യായാമം ചെയ്യാറുണ്ടെന്നും താൻ പുറത്ത് പോയി ആളുകളെ കാണുമ്പോൾ തനിക് കോംപ്ലക്സ് തോന്നാറുണ്ടെന്നും ചിപ്പി പറയുന്നു. പലപ്പോഴും സിനിമയുടെ ഫങ്ക്ഷനുകൾ ഒഴുവാക്കാറുണ്ടെന്നും അവരൊക്കെ ശരീരം നിലനിർത്തുന്നത് കാണുമ്പോൾ അമ്പരപ്പ് തോന്നാറുണ്ട്. ടീവിയിൽ ആളുകൾ എന്നും കാണുന്നത് കൊണ്ട് തടി കൂടിയാൽ ആളുകൾ അത് തന്നോട് പറയാറുണ്ടെന്നും ചിപ്പി പറയുന്നു.

English Summary : actress chippy about her life

-Advertisements-