Friday, April 26, 2024
-Advertisements-
INTERNATIONAL NEWSഇന്ത്യക്ക് പിന്നാലെ അമേരിക്കയും ടിക് ടോക് അടക്കമുള്ള ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള തീരുമാനം...

ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ടിക് ടോക് അടക്കമുള്ള ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നു

chanakya news
-Advertisements-

ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും ടിക് ടോക്ക് അടക്കമുള്ള ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോർട്ട്‌. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഉള്ള കാര്യം ഡൊണാൾഡ് ട്രംപുമായി സംസാരിച്ചെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പോംപിയോ പറഞ്ഞു. ടിക് ടോക്ക് അടക്കമുള്ള ചൈനീസ് നിർമിതിയിലുള്ള മുഴുവൻ ആപ്പുകളും നിരോധിക്കുന്നതിനുള്ള കാര്യമാണ് പരിഗണനയിലുള്ളത്. യു എസ് പാര്ലമെന്ററിയെക്കാൾ കൂടുതൽ ചൈനയുടെ കമ്യൂണിസ്റ്റ് ഭരണനേതൃത്വത്തിന്റെ ഈ ഇടപെടലുകളിൽ ആശങ്ക ഉയർത്തുകയും ചെയ്തിട്ടുണ്ട്.

കോവിഡ് വൈറസ് പശ്ചാത്തലത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ തർക്കങ്ങളും രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി കൂടി ചൈനയ്‌ക്കെതിരെ കൈക്കൊള്ളാൻ അമേരിക്ക തീരുമാനമെടുക്കുന്നത്. ഇന്ത്യ ചൈന അതിർത്തി തർക്കത്തിന് പിന്നാലെ 59 ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേ തീരുമാനം തന്നെയാണ് അമേരിക്കയും കൈക്കൊള്ളാൻ ഉദ്ദേശിക്കുന്നത്.

-Advertisements-