Thursday, May 9, 2024
-Advertisements-
NATIONAL NEWSഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ പൈശാ-ചിക പദ്ധതിയുമായി വന്നാൽ സൈന്യം ശക്തമായ മറുപടി നൽകുമെന്ന് പ്രകാശ് ജാവ്ദേക്കർ

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ പൈശാ-ചിക പദ്ധതിയുമായി വന്നാൽ സൈന്യം ശക്തമായ മറുപടി നൽകുമെന്ന് പ്രകാശ് ജാവ്ദേക്കർ

chanakya news
-Advertisements-

ഡൽഹി: ഇന്ത്യയ്‌ക്കെതിരെ പൈശാചികമായ രീതിയിലുള്ള പ്രവർത്തനങ്ങളുമായി പാകിസ്ഥാൻ വന്നാൽ ശക്തമായ രീതിയിലുള്ള തിരിച്ചടി നൽകുമെന്നും നിലവിൽ ഇന്ത്യ ഭരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നുള്ള കാര്യം ഓർക്കണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഗുജറാത്തിലെ സൗരാഷ്ട്രയിൽ നടന്ന വെർച്വൽ റാലിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ഓർമ്മപ്പെടുത്തിയത്. ഇന്ത്യയ്‌ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ആ-ക്രമണ പരിപാടികൾ ഒരു തരത്തിലും വിലപോകില്ലെന്നും ഇക്കാര്യം പലപ്പോഴായി തെളിയുകയും പാകിസ്ഥാൻ മനസ്സിലാക്കുകയും ചെയ്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കാശ്മീരിൽ പ്രകോപനം സൃഷ്ടിക്കുന്ന ഭീ-കരർക്ക് സൈന്യം ശക്തമായ രീതിയിലുള്ള മറുപടി നൽകുന്നുണ്ടെന്നും കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി ഭീക-രരെ വ-ധിക്കുകയും ചെയ്തിരുന്നു. കൂടാതെ അനവധി ഭീക-രരെ അറസ്റ്റ് ചെയ്‌തെന്നും പ്രകാശ് ജാവേദ്ക്കർ വ്യക്തമാക്കി.

-Advertisements-