Wednesday, May 8, 2024
-Advertisements-
NATIONAL NEWSഇന്ത്യയ്ക്ക് കൊറോണ വൈറസിനെതിരെ ചരിത്രനേട്ടം: 100 വയസുള്ള വയോധിക രോഗമുക്തി നേടി ഹോസ്പിറ്റൽ വിട്ടു

ഇന്ത്യയ്ക്ക് കൊറോണ വൈറസിനെതിരെ ചരിത്രനേട്ടം: 100 വയസുള്ള വയോധിക രോഗമുക്തി നേടി ഹോസ്പിറ്റൽ വിട്ടു

chanakya news
-Advertisements-

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ നൂറു വയസ്സുള്ള വയോധിക കൊറോണാ വൈറസ് ബാധയിൽ നിന്നും മുക്തി നേടി ഹോസ്പിറ്റൽ വിട്ടു. കഴിഞ്ഞ ദിവസം 90 വയസ്സുള്ള ഒരു വയോധികയും ഇത്തരത്തിൽ കൊറോണാ വൈറസിൽ നിന്നും രോഗമുക്തി നേടിയിരുന്നു. മധ്യപ്രദേശിൽ നിന്നും നൂറു വയസ്സുള്ള ഒരു വയോധിക കൂടി ഇത്തരത്തിൽ രോഗമുക്തി നേടിയതോടെ ഇന്ത്യയ്ക്ക് ഒരു പൊൻതൂവൽ കൂടി ലഭിച്ചിരിക്കുകയാണ്. നൂറു വയസ്സ് പ്രായമുള്ള ചന്ദ്രബായി എന്ന വയോധിക യാണ് വൈറസിനെ അതിജീവിച്ചത്. രാജ്യത്തിന്റെ ആരോഗ്യരംഗം എത്രത്തോളം ഉന്നതിയിലാണെന്നാണ് ഇതിലൂടെ തെളിയിച്ചു കാട്ടുന്നത്.

ആഗോള മരണ നിരക്കിനെ വെച്ച് കണക്കുകൂട്ടുമ്പോൾ ഇന്ത്യയിലെ മരണനിരക്ക് വളരെയധികം കുറവാണ്. ഇന്ത്യയിൽ മരണനിരക്ക് 3.6 ശതമാനവും ആഗോള മരണ നിരക്ക് 6. 65 ശതമാനവുമാണ്. രാജ്യത്ത് കൊറോണ ബാധിച്ചു മരിച്ചവരുടെ കണക്കുകൾ നോക്കുമ്പോൾ 64 ശതമാനം പുരുഷന്മാരും 36 ശതമാനം സ്ത്രീകളുമാണ്. കൂടാതെ 15 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവർ ഉള്ളവർ 0. 5 ശതമാനവും 15 നും 30 നും ഇടയിൽ പ്രായമുള്ള 2.5 ശതമാനവും മാത്രമാണ്. നിലവിൽ ഇന്ത്യയിൽ 63624 പേർ ചികിത്സയിൽ ഉണ്ട്. കൊറോണാ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് ലോക രാഷ്ട്രങ്ങളും ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു.

-Advertisements-