Friday, April 26, 2024
-Advertisements-
NATIONAL NEWSഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ ആഴത്തിലുള്ള ചർച്ച അനിവാര്യമെന്ന് എസ് ജയശങ്കർ

ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ ആഴത്തിലുള്ള ചർച്ച അനിവാര്യമെന്ന് എസ് ജയശങ്കർ

chanakya news
-Advertisements-

ഡൽഹി: കിഴക്കൻ ലഡാക്കിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പ്രശ്നപരിഹാരത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ചർച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്താൻ സാധിച്ചിട്ടില്ലെങ്കിൽ നിലവിലുള്ള ബന്ധങ്ങൾ അതേ രീതിയിൽ തുടരുന്നതുകൊണ്ട് അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു ബന്ധത്തിനും അടിസ്ഥാനം സമാധാനവും ശാന്തിയും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ പത്തിന് ഷാങ്ങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയുടെ ഭാഗമായി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അന്നേദിവസം പറയേണ്ട കാര്യങ്ങളെല്ലാം അവരോട് പറയുമെന്നും എന്നാൽ അത് മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാൻ ആകില്ലെന്നും ജയശങ്കർ വ്യക്തമാക്കി. 1993 ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച വിവിധ കരാറുകളെ കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. മെയ് മുതൽ അതിർത്തിയിലെ സാഹചര്യം അതിസങ്കീർണമാണ് ഗുരുതരമായ രീതിയിലാണ് സാഹചര്യം തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ തലത്തിൽ ആഴത്തിലുള്ള ചർച്ച ആവശ്യമാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.

-Advertisements-