Wednesday, May 8, 2024
-Advertisements-
KERALA NEWSഉത്ര വ-ധം: കൊ-ലപാതക രംഗങ്ങൾ പുനരാവിഷ്കരിച്ചു ക്രൈംബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി

ഉത്ര വ-ധം: കൊ-ലപാതക രംഗങ്ങൾ പുനരാവിഷ്കരിച്ചു ക്രൈംബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി

chanakya news
-Advertisements-

അഞ്ചൽ: ഉത്ര വ-ധക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഡമ്മി പരീക്ഷണം നടത്തി. ഡമ്മിയിൽ മൂർഖൻ പാമ്പിനെകൊണ്ട് കടിപ്പിച്ച ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയാണ് പരീക്ഷണം നടത്തിയത്. ശാസ്ത്രീയ തെളിവിന്റെ ഭാഗമായി ഇത് കോടതിയിൽ ഹാജരാക്കും. പാമ്പിനെ കൊണ്ടാണ് ഉത്രയെ കടിപ്പിച്ചു കൊ-ലപ്പെടുത്തിയതെന്ന് തെളിയിക്കുന്നതിനുവേണ്ടിയാണ് പരീക്ഷണം നടത്തിയിട്ടുള്ളത്. കൊല്ലം അരിപ്പയിലെ വനംവകുപ്പിലെ സംസ്ഥാന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് പരീക്ഷണം നടത്തിയത്.

ഉത്ര കൊ-ലപ്പെടുത്തിയ അതേ രീതിതന്നെയാണ് അന്വേഷണസംഘം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരിച്ചത്. ഉത്രാ വധ കേസിലെ മുഖ്യപ്രതിയായ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡമ്മി പരീക്ഷണം നടത്തിയിട്ടുള്ളത്. വ്യാഴാഴ്ച പരീക്ഷണത്തിന്റെ വീഡിയോ കോടതി മുമ്പാകെ സമർപ്പിക്കും.

-Advertisements-