Friday, May 17, 2024
-Advertisements-
KERALA NEWSഉറങ്ങി കിടക്കുകയായിരുന്ന മകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച പിതാവ് അറസ്റ്റിൽ

ഉറങ്ങി കിടക്കുകയായിരുന്ന മകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച പിതാവ് അറസ്റ്റിൽ

chanakya news
-Advertisements-

കോട്ടയം : ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചതിനെ തുടർന്ന് യുവാവിന് ഗുരുതരമായ പരിക്ക്. പാല സ്വദേശി ഷിനുവിന്റെ ദേഹത്താണ് പിതാവ് ഗോപാലകൃഷ്ണനാണ് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബ കലഹത്തെ തുടർന്നാണ് മകന് നേരെ പിതാവ് ആസിഡ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. മകൻ ഷിനു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളം വെയ്ക്കാറുള്ളതായും. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഷിനു ഗോപാലകൃഷ്‌ണനുമായി വാക്കേറ്റമുണ്ടായതായും പോലീസ് പറയുന്നു. വാക്കേറ്റത്തിന് ശേഷമുണ്ടായ വൈരാഗ്യത്തിലാണ് ആസിഡ് ഒഴിച്ചതെന്ന് അറസ്റ്റിലായ ഗോപാലകൃഷ്ണൻ പൊലീസിന് മൊഴി നൽകി.

-Advertisements-