Saturday, April 27, 2024
-Advertisements-
KERALA NEWSഎന്റെ പോസ്റ്റുകൾക്ക് തന്തയുണ്ട്, അല്ലാതെ നിങ്ങടെകൂട്ട് വ്യാജ വാർത്ത കൊടുത്തിട്ട് അത് സമ്മതിക്കാതെ ഉരളുകയല്ല വേണ്ടതെന്നു...

എന്റെ പോസ്റ്റുകൾക്ക് തന്തയുണ്ട്, അല്ലാതെ നിങ്ങടെകൂട്ട് വ്യാജ വാർത്ത കൊടുത്തിട്ട് അത് സമ്മതിക്കാതെ ഉരളുകയല്ല വേണ്ടതെന്നു പ്രിയ ഇളവള്ളിയ്ക്കും അഫ്സലിനും മറുപടിയുമായി ഷാജി വരവൂർ

chanakya news
-Advertisements-

തിരുവനന്തപുരം: ക്ഷേത്രത്തിനെതിരെ നൽകിയ വ്യാജ വാർത്തയ്‌ക്കെതിരെ പ്രതികരിച്ച സംഭവത്തിൽ പരാതി നൽകിയ വിഷയത്തിൽ ഏഷ്യാനെറ്റ്‌ റിപ്പോർട്ടർ പ്രിയ ഇളവള്ളി മഠത്തിനും ഭർത്താവ് അഫ്സനുമെതിരെ വീണ്ടും പരാതിയുമായി ഭാരതീയ വിചാരകേന്ദ്രം മധ്യമേഖലാ സെക്രട്ടറി ഷാജി വരവൂർ രംഗത്ത്. മനനഷ്ടം സംബന്ധിച്ച് ഷാജി വരവൂരിനെതിരെ ഇരുവരും പരാതി നൽകിയിരുന്നു. അമ്പലത്തിൽ 100 പേർ ഒത്തുകൂടിയെന്നുള്ള കാര്യം തെളിയിക്കാത്തിടത്തോളം കാലം പ്രിയ നൽകിയിരിക്കുന്നത് വ്യാജ വാർത്തതന്നെ ആണെന്നും അതിൽ മാനനഷ്ടം നേരിട്ടത് ക്ഷേത്ര നടത്തിപ്പുകാരാണെന്നും അവരോട് മാപ്പ് പറയേണ്ടത് പ്രിയയും അഫ്സലുമാണെന്നും ഉള്ള വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ഷാജി വരവൂർ. ഇത് സംബന്ധിച്ച് ഷാജി വരവൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

ആരാണ് ഷാജി വരവൂർ….? ഏഷ്യാനെറ്റ്‌ മാധ്യമ പ്രവർത്തക പ്രിയ ഇളവള്ളി മഠത്തേയും അഫസൽ എന്ന അവരുടെ ഭർത്താവിനേയും വസ്തുതകൾ കാട്ടി ഒന്ന് വിമർശിച്ചപ്പോൾ പോലീസിൽ പരാതി. ഏന്തിനാണ് പരാതി എന്നല്ലെ അവർക്ക് നേരിട്ട മാനഹാനിക്ക്. അപ്പോൾ പത്രപ്രവർത്തകർക്ക് മാത്രമേ അതൊക്കെ ഉള്ളൂ അല്ലെ, ഏഷ്യാനെറ്റിന്റെ വാർത്തകളിലും ആക്ഷേപ ഹാസ്യ പരിപാടികളിലും ആക്ഷേപിക്ക പെടുന്നവർക്കും അവഹേളിക്കപെടുന്നവർക്കും ഒന്നും മാനവും ഹാനിയും ഇല്ലേ ഒരു പത്ര പ്രവർത്തക എന്ന നിലയിൽ നിങ്ങൾക്കതാവാമെങ്കിൽ ഒരു എഴുത്ത് കാരനായ എനിക്ക് നിങ്ങളെയും വിമർശിക്കാം ആക്ഷേപിക്കാം,
എന്താ ഗൗരി ലങ്കേഷിനും, മുരുകനും മാത്രം മതിയോ എഴുതാനുള്ള സ്വാതന്ത്ര്യം ഷാജി വരവൂർ എന്ന എഴുത്ത് കാരനും അതൊന്നും വേണ്ടേ.

പലരും എന്നോട് ചോദിക്കുമായിരുന്നു എന്തെഴുതുമ്പോളും അതിനടിയിൽ ഏന്തിനാ ഷാജി വരവൂർ എന്ന് എഴുതുന്നത് എന്ന്, എന്താ സെൽഫ് പ്രമോഷൻ ആണൊ എന്ന്… അല്ല എന്റെ പോസ്റ്റുകൾക്ക് തന്തയുണ്ട് ഷാജി വരവൂർ എന്ന തന്ത. അതിന്റെ പേരിൽ ഉണ്ടാവുന്ന എന്ത് വിഷയത്തിലും എനിക്ക് പൂർണ്ണ ഉത്തരവാദിത്തമുണ്ട്. അത് ഈ വിഷയത്തിലും. അമ്പലത്തിൽ 100 പേർ ഒത്തു കൂടി എന്നത് തെളിയിക്കാത്തിടത്തോളം പ്രിയ ചീഫ് ആയിരിക്കുന്ന മാധ്യമം കൊടുത്തത് വ്യാജ വാർത്തയാണ് അതിൽ മാനഹാനി നേരിട്ട ക്ഷേത്ര നടത്തിപ്പുകാരോട് പ്രിയ അഫ്സലാണ് മാപ്പ് പറയേണ്ടത് ഞാൻ എന്റെ വാദത്തിൽ ഉറച്ചു നിൽക്കുന്നു. (ഷാജി വരവൂർ)

-Advertisements-