Wednesday, May 1, 2024
-Advertisements-
KERALA NEWSഎന്റെ വിധി MVD-യുടെ തീരുമാനങ്ങളാണെന്ന് അമേയ മാത്യു , വണ്ടി മോഡിഫൈഡ് ആണോ എന്ന് ആരാധകർ...

എന്റെ വിധി MVD-യുടെ തീരുമാനങ്ങളാണെന്ന് അമേയ മാത്യു , വണ്ടി മോഡിഫൈഡ് ആണോ എന്ന് ആരാധകർ ; വൈറലായി ചിത്രങ്ങൾ

chanakya news
-Advertisements-

കരിക്ക് എന്ന വെബ്സിരിസിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. മോഡലിംഗ് രംഗത്ത് സജീവമായ താരം കരിക്കിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുകയും തുടർന്ന് ചലച്ചിത്ര രംഗത്തെത്തി ഏറെ പ്രേക്ഷക പിന്തുണനേടുകയും ചെയ്തു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നി ചിത്രങ്ങളിൽ അഭിനയിച്ച താരം ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു. പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിലും അമേയ മാത്യു മികച്ച പ്രകടനം കാഴ്ചവെച്ചു.

സിനിമ അഭിനയത്തിനൊപ്പം മോഡലിംഗ് രംഗത്ത് സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ പുതുതായി വാങ്ങിയ തന്റെ ഇഷ്ട വാഹനത്തിനൊപ്പം നിന്നുമുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. ” കണ്ടുമുട്ടലുകൾ ഒഴിവാക്കാൻ പുറപ്പെട്ട ഷോർട്ട് കട്ട്‌ റോഡിൽ വീണ്ടും വീണ്ടും ഞാൻ MVD-യെ കണ്ടുമുട്ടികൊണ്ടിരിക്കുന്നു… However, the one thing I was always sure about was… എന്റെ വിധി MVD-യുടെ തീരുമാനങ്ങളാണ് ” എന്നാണ് ചിത്രത്തിന് മുകളിൽ താരം കുറിച്ചത്.

-Advertisements-