Friday, April 26, 2024
-Advertisements-
ENTERTAINMENTഎന്റെ ശരീരം എന്റെ സ്വാതന്ത്ര്യം ; അശ്ലീല കമന്റുകൾക്കെതിരെ ചിത്രം പങ്കുവെച്ച് ഗായിക സയനോര

എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം ; അശ്ലീല കമന്റുകൾക്കെതിരെ ചിത്രം പങ്കുവെച്ച് ഗായിക സയനോര

chanakya news
-Advertisements-

മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന ഗായികയും സംഗീത സംവിധായികയുമാണ് സയനോര.നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമാർന്ന ശബ്ദമാധുര്യവുമായി ഗാനങ്ങൾആലപിച്ച താരത്തിന് ആരാധകർ ഏറെയാണ്. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിൽ താരമാലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടികാലം മുതൽ സംഗീതരംഗത്ത് കഴിവുതെളിയിച്ച സയനോര പിന്നീട് നിരവധി സ്റ്റേജുകളിൽ ഗാനമാലപിച്ചിട്ടുണ്ട്. 2004 മുതലായിരുന്നു താരം മിനിസ്ക്രിമിൽ പ്രത്യക്ഷപ്പെട്ടത്. 2009 ലാണ് താരം വിവാഹിതയായത്. ഇപ്പോഴിതാ തരത്തെകുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ വയറലായിമാറിയിരിക്കുന്നത്.

താരങ്ങളുടെ വസ്ത്രധാരണരീതിക്ക് എന്നും നിരവധി കമന്റുകളാണ് വരാറുള്ളത്. കഴിഞ്ഞദിവസം താരത്തിന്റെ ഒരു ഡാൻസ് വീഡിയോയ്ക്ക് നേരെവന്ന അശ്ലീല കമന്റിനു ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ താരം. രമ്യനബീശൻ, സയനോര, ഭാവന, മൃദുല മുരളി,ശിൽപ്പബാല എന്നിവർ ഒരുമിച്ചുള്ള ഒരു ഡാൻസ് താരം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. കഹി അഹ് ലഗേ ലഗ് ജാവേ എന്നുതുടങ്ങുന്ന ഹിന്ദി ഗാനത്തിന് വ്യത്യസ്തമായ നിർത്താവുമായിട്ടാണ് താരങ്ങൾ എത്തിയത്. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായിരുന്നു.

നമ്മുടെ സമൂഹത്തിന് ചേർന്ന വസ്ത്രമല്ലിതെന്നും എല്ലാ കുട്ടികളും ഇത് കാണുന്നുണ്ടെന്നുള്ള ഓർമ്മവേണെന്നുമുള്ള കമെന്റുകളായിരുന്നു വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. ഷോട്സിട്ട് നൃത്തംചെയ്ത താരത്തിന്റെ നിറത്തെയും പ്രായത്തെയും കുറിച്ച് നിരവധി അശ്ലീല കമന്റുകളുമുണ്ടായിരുന്നു. തനിക്കുനേരെ വന്ന അശ്ലീല കമെന്റിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മൈ ലൈഫ് മൈ ബോഡി മൈ വേ എന്ന ടാഗോടുകൂടി നേരത്തെ ധരിച്ച ഷോട്സ് ധരിച്ച് കൂളായിരിക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചത്.

എന്നാൽ താരത്തെ പിന്തുണച്ച് സ്വാതന്ത്രം തന്നെ ജീവിതം സ്വാതന്ത്രംതന്നെ അമൃതംഎന്ന കമന്റും അതേസമയം ആഫ്രിക്കയിലാണോ എന്ന പരിഹാസത്തോടുകൂടിയ കമന്റും താരത്തിന് നേരെ വന്നിരിന്നു. ഒരു വ്യക്തിയുടെ സ്വകാര്യമായ കാര്യമാണ് അവരുടെ വസ്ത്രധാരണ രീതിയും ശരീര വണ്ണവുമെന്നും അതിൽ ഏതെങ്കിലുംതരത്തിലുള്ള അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പമാണെന്നുമാണ് മറ്റൊരു കമന്റ്‌.

-Advertisements-